മുട്ടില്‍ മരംമുറി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Wednesday, August 4, 2021

 

കൊച്ചി : വയനാട് മുട്ടിൽ മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ അറസ്റ്റ് ചെയ്തതിൽ കോടതി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് മുഖ്യ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിൽ ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെ പിടികൂടിയത്. അന്വേഷണത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.