മുട്ടില്‍ വനംകൊള്ള : റവന്യൂ ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

Jaihind Webdesk
Wednesday, July 21, 2021

 

തിരുവനന്തപുരം : വിവാദമായ വനംകൊള്ള കേസിൽ റവന്യൂ ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മരംമുറി യുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത സെക്രട്ടേറിയറ്റ് ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മരംമുറി യുമായി ബന്ധപ്പെട്ട ഉന്നതതല അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി.

മരം മുറി ഉത്തരവിനെതിരെ നിലപാടെടുത്ത അണ്ടർസെക്രട്ടറി ഉൾപ്പെടെയുളള നാലുപേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. മരം മുറിക്കാനുള്ള ഉത്തരവ് നിയമപ്രകാരം അല്ല എന്ന് വ്യക്തമാക്കിയ ജോയിന്‍റ് സെക്രട്ടറി ഗിരിജ, മരംമുറി കേസിൽ വിവരാവകാശ പ്രകാരം അപേക്ഷകന് മറുപടി നൽകിയ അണ്ടർ സെക്രട്ടറി ശാലിനി, സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് സ്മിത, ഗംഗ എന്നിവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.

വിവരാവകാശ നിയമ പ്രകാരം മരം മുറി മായി ബന്ധപ്പെട്ട് അപേക്ഷകന് മറുപടി നൽകിയ അണ്ടർ സെക്രട്ടറി ശാലിനിയെ സെക്രട്ടറിയേറ്റിൽ നിന്ന് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു . ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുന്നത്.