മലയാള കവിതാരംഗത്ത് ശ്രദ്ധേയനായ മുട്ടാർ സോമൻ അന്തരിച്ചു

Jaihind News Bureau
Thursday, April 16, 2020

മലയാള കവിതാരംഗത്ത് ശ്രദ്ധേയനായ മുട്ടാർ സോമൻ അന്തരിച്ചു. 81 വയസ്സായിരുന്നു. പുലർച്ചെയായിരുന്നു അന്ത്യം കുട്ടനാടിൻ്റെ ഗീതം, കുന്തിരിക്കം, ഇന്ദ്രനീലം, മാളവ്യം, നെന്മാണിക്യം എന്നിവ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ കൃതികളാണ്. പുരോഗമന കലാസാഹിത്യ വേദി – അധ്യാപക കലാരംഗം – വിദ്യാരംഗം എന്നീ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. അധ്യാപക കലാ സാഹിത്യ വേദി അവാർഡ് ,കൊടുപ്പുന്ന സ്മാരക അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്ക്കാരം മൂന്നിന്.