മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാള്‍ മരിച്ചു, നാലു പേർക്ക് പരിക്ക്

Jaihind Webdesk
Tuesday, May 28, 2024

 

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. അപകടത്തില്‍ നാലുപേർക്ക് പരുക്കേറ്റു. രണ്ട് അപകടങ്ങളാണ് ഇന്ന് രാവിലെയും പുലർച്ചെയുമായി നടന്നത്. പുലർച്ചെ ശക്തമായ തിരയിൽ പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലു പേർ അപകടത്തിൽപ്പെട്ടു. ഇവരെ നാലു പേരെയും കരയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി മത്സ്യത്തൊഴിലാളി കടലിൽ തെറിച്ചു വീണത്. ഇദ്ദേഹം പിന്നീട് നീന്തി രക്ഷപ്പെട്ടു.

അഴിമുഖത്ത് അടിഞ്ഞിരിക്കുന്ന കല്ലും മണ്ണും സമയബന്ധിതമായി നീക്കം ചെയ്യാത്തതും അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണവുമാണ് ഇവിടെ അപകടങ്ങൾ തുടർക്കഥയാകുന്നത്. ഇന്ന് പുലർച്ചെ ശക്തമായ തിരയിൽപ്പെട്ടാണ് മത്സ്യബന്ധന വള്ളം തകർന്നത്. വള്ളത്തിൽ ഉണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളും അപകടത്തിൽപ്പെട്ടു. ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷമാണ് അപകടത്തിൽപ്പെട്ടവരെ കരയ്ക്ക് എത്തിച്ചത്. എന്നാൽ രക്ഷപ്പെടുത്തി കരയിലെത്തിച്ചതിൽ ഒരാൾ പിന്നീട് മരിക്കുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശിയായ എബ്രഹാം ആണ് മരിച്ചത്. 55 വയസായിരുന്നു. തൊട്ടു പിന്നാലെയാണ് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി മറ്റൊരു അപകടം ഉണ്ടായത്. അപകടത്തിൽ വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി കടലിൽ തെറിച്ച് വീണു. ഇദ്ദേഹം പിന്നീട് നീന്തി രക്ഷപ്പെട്ടു. അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ട അഞ്ചുതെങ്ങ് സ്വദേശികളായ ഔസേപ്പ്, സെഫി, അരോക്കി, എലസ്കിൻ എന്നിവർ ചികിത്സയിലാണ്.