അശ്ലീല വീഡിയോയുടെ ഉറവിടം കണ്ടെത്തണം; നിജസ്ഥിതി ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്: ചെറിയാൻ ഫിലിപ്പ്

Saturday, May 28, 2022

തൃക്കാക്കരയിലെ ഒരു സ്ഥാനാർത്ഥിയുടെ പേരിൽ പ്രചരിപ്പിക്കപ്പെട്ട അശ്ലീല വീഡിയോയുടെ ഉറവിടം കണ്ടെത്താൻ ഒരു പ്രത്യേക സൈബർ പോലീസ് സംഘത്തെ സർക്കാർ ഉടൻ നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.

വീഡിയോ വ്യാജമാണോ അല്ലയോ എന്ന സംശയം നിലനിൽക്കുന്നതിനാൽ നിജസ്ഥിതി ഉപതെരഞ്ഞെടുപ്പ് തീയതിയായ മേയ് 31 നു മുമ്പ് ജനങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. വീഡിയോ വ്യാജമാണെങ്കിൽ അത് നിർമ്മിച്ചവരെയും അഭിനയിച്ചവരെയും പിടികൂടി കേസെടുക്കണം. ആദ്യം അപ്‌ലോഡ്‌ ചെയ്തവരാണ് പ്രധാന കുറ്റവാളികൾ. ഒരു കൗതുക വസ്തുവെന്ന നിലയിൽ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തവർ ധാരാളമാണ്. അപകീർത്തികരമായ അശ്ലീല വീഡിയോകൾ ആരെക്കുറിച്ചായാലും പ്രചരിപ്പിക്കുന്നത് അധാർമ്മികമാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.