വഖഫ്-ബിലിനെ മുസ്ലിംലീഗ് ശക്തമായി എതിര്‍ക്കും; സുപ്രീംകോടതിയെ സമീപിക്കും

Jaihind News Bureau
Wednesday, April 2, 2025

വഖഫ്-ബിലിനെ മുസ്ലിംലീഗ് ശക്തമായി എതിര്‍ക്കുമെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. മതേതര കക്ഷികള്‍ക്ക് ബില്‍ അംഗീകരിക്കാനാവില്ല. പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വച്ചുളളതാണ് വഖഫ് ഭേദഗതി ബില്‍. മുസ്ലിം സമുദായത്തെ മാത്രം അല്ല നാളെ മറ്റ് ജനവിഭാഗങ്ങളുടെ സ്വത്തും ഇവര്‍ പിടിച്ചെടുക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

മുനമ്പം പ്രശ്ന പരിഹാരം കേരള സര്‍ക്കാരിന് പരിഹരിക്കാന്‍ കഴിയുന്നതാണ്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും മുനമ്പത്തെ ആളുകളെ ഒരു സുപ്രഭാതത്തില്‍ ഇറക്കി വിടണം എന്ന ഒരു അഭിപ്രായം ആര്‍ക്കും ഇല്ലെന്നും മുസ്ലിംലീഗ് നേതാക്കള്‍ മലപ്പുറത്ത് പറഞ്ഞ