മുഷ്താഖ് അലി ട്വന്റി 20 : കേരള ടീമിനെ പ്രഖ്യാപിച്ചു ; ശ്രീശാന്ത് കളിക്കും, സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍

Jaihind News Bureau
Wednesday, December 30, 2020

 

മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്.ശ്രീശാന്ത് കേരള ടീമിന് വേണ്ടി കളിക്കും. സഞ്ജു സാംസണാണ് കേരള ടീം ക്യാപ്റ്റന്‍. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. ജലജ് സക്സേന, റോബിൻ ഉത്തപ്പ, ബേസിൽ തമ്പി തുടങ്ങിയ  താരങ്ങളും  ടീമിൽ ഇടം പിടിച്ചു.

ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 13ന് മുംബൈയ്ക്കെതിരെയും 15 ന് ഡൽഹിക്കെതിരെയും കളിക്കും. 17 ന് ആന്ധ്രപ്രദേശ്, 19ന് ഹരിയാന ടീമുകൾക്കെതിരെയും കേരളത്തിന് മത്സരങ്ങളുണ്ട്.

ടീം :  സഞ്ജു വി. സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി (വൈസ് ക്യാപ്റ്റൻ), ജലജ് സക്സേന, റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ബേസിൽ തമ്പി, എസ്. ശ്രീശാന്ത്, നിധീഷ് എം.ഡി, കെ.എം. ആസിഫ്, അക്ഷയ് ചന്ദ്രൻ, പി.കെ. മിഥുൻ, അഭിഷേക് മോഹൻ, വിനൂപ് എസ്. മനോഹരൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ എസ്. കുന്നുമ്മൽ, എസ്. മിഥുൻ, വത്സൽ ഗോവിന്ദ് ശർമ, കെ.ജി. രോജിത്, എം.പി. ശ്രീരൂപ്.