മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം: കാണാതായ കുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് പ്രതിക്കൊപ്പം

Jaihind News Bureau
Monday, May 26, 2025

മാനന്തവാടിയില്‍ നിന്ന് കാണാതായ ഒമ്പതു വയസുകാരിയെ കിട്ടി. കുട്ടിയുടെ അമ്മ പ്രവീണയുടെ പങ്കാളി ദിലീഷിനൊപ്പമായിരുന്നു കുട്ടിയുണ്ടായിരുന്നത്. ഇന്നലെയാണ് പ്രവീണയെ കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ പ്രവീണയുടെ മകള്‍ അബീനയ കാണാതാവുകയായിരുന്നു. വീടിനു സമീപത്തെ വനമേഖലയില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തിയത. പ്രതിയുടെ ആക്രമണത്തില്‍ യുവതിയുടെ മൂത്ത കുട്ടിക്ക് പരിക്കേറ്റിരുന്നു.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ, ഇതിനുശേഷം ഗിരീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. അടുത്തിടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബന്ധം ഒഴിയാന്‍ പ്രവീണ താല്‍പര്യം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. പരിക്കേറ്റ 14 വയസ്സുകാരി മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.