അമ്പൂരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

Jaihind Webdesk
Wednesday, June 19, 2024

 

തിരുവനന്തപുരം: നെയ്യാറ്റിൻകര അമ്പൂരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മായം സ്വദേശി രാജി മനോജാണ് കുത്തേറ്റ് മരിച്ചത്. രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇരുവരും മാസങ്ങളായി മാറി താമസിക്കുകയായിരുന്നു. മായത്തെ ആശുപത്രിയിൽ പോയി മടങ്ങി വരുമ്പോഴാണ് രാജിയെ
മനോജ് ആക്രമിച്ചു കൊലപ്പെടുത്തിയത്.