തിരുവനന്തപുരം: എവിടെയും മത്സരിപ്പിക്കാന്‍ യോഗ്യനാണ് കെ. മുരളീധരനെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. യുഡിഎഫിന് കെ.എം. മാണിയെ മറക്കാനാവില്ല. വേണമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനവും മുരളിക്ക് നൽകും. വയനാട്ടില്‍ അദ്ദേഹത്തെ മത്സരിപ്പിക്കുന്നതില്‍ തടസമില്ലെന്നും കേരള കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരണമെന്നത് മുന്നണിയില്‍ ആലോചിച്ചു എടുക്കേണ്ട തീരുമാനമാണെന്നും സുധാകരന്‍ പറഞ്ഞു. തൃശ്ശൂരില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനം എടുക്കുമെന്നും ആലത്തൂരിലെ പരാജയത്തിന്‍റെ കാരണം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.