പാലം വലിക്കുന്നതായി മുരളി തുമ്മാരക്കുടി; ന്യായീകരണ ക്യാപ്സൂളുകൾ വിഴുങ്ങി വെള്ളം കുടിക്കൂവെന്ന് നെറ്റിസണ്‍സ്; സത്യം തുറന്നു കാണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Jaihind Webdesk
Sunday, August 13, 2023

തിരുവനന്തപുരം: “പാലം വലിക്കുന്നു. ശൂന്യാകാശത്താണ്”. ഉമ്മൻ ചാണ്ടി ഒറ്റത്തടി പാലത്തിലൂടെ നടക്കുന്ന ചിത്രം പങ്കുവച്ച് പോസ്റ്റിട്ട മുരളി തുമ്മാരകുടി പറ്റിയ തെറ്റ് തിരിച്ചറിഞ്ഞ് പുത്തന്‍ പോസ്റ്റിട്ടു. കഴിഞ്ഞ ദിവസമാണ് പുതുപ്പള്ളി ഇലക്ഷനുമായി ബന്ധപ്പെട്ട പോസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെ ചിത്രം സഹിതം പോസ്റ്റിട്ടത്. തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതു മുതല്‍ ഇടതുപക്ഷം വലവിധത്തിലുള്ള കള്ള പ്രചാരങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ഉറഞ്ഞു തുള്ളുമ്പാഴാണ് ആദ്യ തിരിച്ചടി.

“ഇടതുപക്ഷത്തെ അന്ധമായി അനുകൂലിക്കുന്നവരുടെ ഗതി ഇതാണ് പെട്ടെന്ന് പാലം വലിക്കേണ്ടി വരും, താങ്കൾ ‘തരളരുത് ‘ വീണ്ടും ന്യായീകരണ ക്യാപ്സൂളുകൾ വിഴുങ്ങി വെള്ളം കുടിക്കൂ” എന്നു തുടങ്ങി കമന്‍റുകളുടെ പൂരമാണ് പോസ്റ്റിന് താഴെ കമന്‍റുകള്‍.
ആ ചിത്രം പുതുപ്പള്ളിയിലെ ആണെന്ന് താന്‍ പറഞ്ഞിരുന്നില്ലെന്നും, കണ്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്നാണ് തോന്നിയത്, ആ സാധ്യത പറയുകയും ചെയ്തിരുന്നുവെന്നും മുരളി പുതിയ പോസ്റ്റില്‍ പറയുമ്പോള്‍, ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനായി മനപ്പൂര്‍വ്വമാണ് ഇത്തരത്തില്‍ ഒരു ചിത്രം നല്‍കിയതെന്ന് നെറ്റിസണ്‍സ് പറയുന്നു.

ഫേസ്ബുക്കില്‍ പോസ്റ്റിട്ടതു മുതല്‍ പലരും ഇത് പുതുപ്പള്ളി അല്ലെന്ന് കമന്‍റ് ചെയ്യുന്നുണ്ടായിരുന്നു. “സംഭവം പുതുപ്പള്ളിയല്ല, നമ്മുടെ പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്‍റെ മുഖ്യ ചുമതലക്കാരനും കേരളത്തിന്‍റെ സഹകരണ മന്ത്രിയുമായ വിഎന്‍ വാസവന്‍റെ സ്വന്തം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ തിരുവാർപ്പ് പഞ്ചായത്തിലെ ‘പാലമാണ്’. ഇനി ആ പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് സിപിഎമ്മിനു വേണ്ടി ദുഷിച്ച ആരോപണങ്ങൾ ഉന്നയിക്കുന്ന അനിൽകുമാറിന്‍റെ ചേട്ടൻ അജയൻ കെ മേനോനാണെന്ന്” യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം മുരളിക്ക് കൃത്യമായി മറുപടി നല്‍കി പോസ്റ്റിട്ടിരുന്നു. ഇന്ന് ചിത്രത്തില്‍ കാണിച്ച പാലത്തില്‍ നിന്ന് വീഡിയോ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.