ഈ ടൂറിസം സീസണിൽ മൂന്നാറിന്റെ ടൂറിസം വികസനം ലക്ഷ്യമിട്ട് മൂന്നാറിൽ ജില്ലാ ടൂറിസം പ്രമോഷൺ കൺസിലിന്റെ ആഭിമുഖ്യത്തിൽ വിന്റർ കാർണിവൽ സംഘടിപ്പിക്കുന്നു. കാർണിവലിന്റെ ലോഗോ പ്രകാശനം ഇടുക്കി ജില്ലാ കളക്ടർ എച്ച്.ദിനേശ് ഐ.എ.എസ് നിർവ്വഹിച്ചു.
പ്രളയാനന്തരം തകർന്ന മൂന്നാറിന്റെ ടൂറിസം വികസനത്തിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് കാർണിവൽ സംഘടിപ്പിക്കുന്നത്. ക്രിസ്മസ് പുതുവൽസരത്തോടനുബന്ധിച്ച് മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് കാഴ്ചയുടെയും വിനോദത്തിന്റെയും വിരുന്നൊരുക്കുകയാണ് ലക്ഷ്യം.
മൂന്നാർ ബോട്ടോണിക്കൽ ഗാർഡനിൽ നടക്കുന്ന വിന്റർ കാർണിവലിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഡിസംബർ 21 മുതൽ ജനുവരി 5 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പുഷ്പമേള, വിവിധ കലാപരിപാടികൾ, ഭക്ഷ്യമേള, വ്യാപാര മേള, അക്വാ ഷോ തുടങ്ങിയ പരിപാടികളാണ് വിന്റർ കാർണിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദേവികുളം ആർ.ഡി.ഓ. ഓഫീസിൽ നടന്ന ചടങ്ങിൽ കലക്ടർ എച്ച്.ദിനേശൻ വിൻറർ കാർണിവൽ ലോഗോ സബ്ബ് കലക്ടർ എസ്.പ്രേം കൃഷ്ണന് കൈമാറി . ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആൻറണി, ഡി.റ്റി.പി.സി.സെക്രട്ടറി ജയൻ.പി.വിജയൻ, തഹസീൽദാർ ജിജി.എം.കുന്നപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം സ്വദേശിയായ നന്ദു കെ.എസ് ആണ് ലോഗോ തയ്യാറാക്കിയത്.