സര്‍ക്കാര്‍ വിചാരിച്ചാല്‍ മുനമ്പം പ്രശ്‌നം തീര്‍ക്കാന്‍ സാധിക്കുമെന്നും അത് തീര്‍ക്കാതെ വലിച്ച് നീട്ടിക്കൊണ്ടു പോകുന്ന സര്‍ക്കാര്‍ സമീപനം അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഇരു കൂട്ടരുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ പരിഹാരം കാണണം. വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുക്കാനുള്ള സാഹചര്യം അനുവദിക്കാതെ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും മുന്‍കൈയ്യെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ വെച്ച് സര്‍ക്കാര്‍ സംഭവം നീട്ടിക്കൊണ്ടുപോവുകയാണ്. അത്തരം സമീപനമല്ലാതെ ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയെ പോലെ തന്നെയാണ് സിപിഎമ്മും വിഷയത്തെ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇരു കൂട്ടരും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കാനാണ് സര്‍ക്കാരും ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.