വഖഫ് ബില്‍ ഭേദഗതി ബില്‍ പാസായാലും മുനമ്പം വിഷയം പരിഹരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു. മുനമ്പം വിഷയവും വഖഫ് ഭേദഗതി ബില്ലും തമ്മില്‍ കൂട്ടികുഴക്കേണ്ടതില്ലെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് വഖഫ് ഭേദഗതി ബില്ല് ലോക്‌സഭയില്‍ പാസാക്കിയത്. ബില്ല് പാസാക്കുന്നതോടെ മുനമ്പം വിഷയത്തിന് പരിഹാരമാകുമെന്നും ഭൂമി തിരികെ ലഭിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇതെങ്ങനെയാണ് പ്രാവര്‍ത്തികമാക്കുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്ത നല്‍കുന്നില്ല. അതിനാല്‍ പ്രതിഷേധത്തില്‍ തന്നെയാണ് പ്രതിപക്ഷം.