മുനമ്പം ബോട്ടപകടം; മരിച്ച മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Jaihind Webdesk
Sunday, October 8, 2023


കൊച്ചി മുനമ്പം ബോട്ടപകടത്തില്‍ മരിച്ച മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ചാപ്പാ കടപ്പുറം സ്വദേശി ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി ഒരാളെക്കൂടി കണ്ടേത്തണ്ടതുണ്ട്. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി രാജുവിനെയാണ് ഇനി കണ്ടെത്താനുള്ളത്. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും നാവിക സേനാംഗങ്ങളുമടങ്ങുന്ന വലിയ സംഘം തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നലെ ചാപ്പാ സ്വദേശികളായ ശരത്തിന്റെയും മോഹനന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ശരത്തിന്റെ മൃതദേഹം ഇന്നലത്തന്നെ സംസ്‌കരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മോഹനന്റെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.