ലൈംഗിക പീഡനക്കേസ് : ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

Jaihind News Bureau
Tuesday, December 15, 2020

ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസെടുത്ത് ഒന്നര വർഷത്തിനുശേഷമാണ് മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ബിഹാർ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ആരോപണമുയർന്നത്.

ബിനോയിയെ അന്ധേരി കോടതിയിൽ 678 പേജുള്ള കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ഡിഎൻഎ പരിശോധനാ ഫലം ലാബിൽനിന്നു ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.