വനിതാ സുഹൃത്തുക്കളും ഒരാളുടെ കാമുകനും ചേര്‍ന്ന് മകളെ പീഡിപ്പിച്ചു, മുംബയില്‍ പരാതിയുമായി മലയാളി

Jaihind Webdesk
Wednesday, December 6, 2023


മുംബയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വനിതാ സുഹൃത്തുക്കളും അവരില്‍ ഒരാളുടെ കാമുകനും ചേര്‍ന്ന് 17 വയസുള്ള തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മാവേലിക്കര സ്വദേശിനിയുടെ പരാതി. മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്തിരുന്ന യുവതിയാണ് തന്റെ മകളെ പീഡിപ്പിച്ചവര്‍ക്ക് എതിരെ പരാതി നല്‍കിയിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് താന്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് ഏറെനാള്‍ നീണ്ട കൗണ്‍സിലിങ്ങിന് ഒടുവിലാണ് പതിനേഴുകാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കുര്‍ളയില്‍ യുവതിയും മകളും താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ വച്ചായിരുന്നു പീഡനം. ഇവിടെ ഇവരോടൊപ്പം മൂന്നു വര്‍ഷത്തോളമായി താമസിച്ചിരുന്ന സ്ത്രീയും പുറത്ത് നിന്ന് എത്തിയ അവരുടെ സുഹൃത്തായ മറ്റൊരു യുവതിയും മകള്‍ക്ക് മദ്യം നല്‍കിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.