സീതാറാം യെച്ചൂരിക്കെതിരെ അറസ്റ്റ് വാറണ്ട്

Jaihind Webdesk
Wednesday, April 24, 2019

മുംബൈ: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ അറസ്റ്റ് വാറണ്ട്. മുംബൈ മെട്രോപോളിറ്റന്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഗൗരിലങ്കേഷ് വധക്കേസില്‍ ആര്‍എസ്എസിനെതിരെ പരാമര്‍ശം നടത്തിയെന്ന കേസിലാണ്. കേസില്‍ ഇന്നലെ ഹാജരാകാത്തതിനാലാണ് വാറന്റ് പുറപ്പെടുവിച്ചത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ ദ്രുതിമാന്‍ ജോഷിയാണ് കേസ് കൊടുത്തിരിക്കുന്നത്. കേസ് ഈമാസം 30 ന് വീണ്ടും പരിഗണിക്കും