മുല്ലപ്പെരിയാർ ജലനിരപ്പ് 135.4 അടിയില്‍; കേരളത്തിന് ആദ്യ മുന്നറിയിപ്പ്

Jaihind Webdesk
Saturday, July 16, 2022

Mullaperiyar-Dam-1

 

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.4 അടിയിലെത്തി. ഇതോടെ തമിഴ്നാട് കേരളത്തിന്‌ ആദ്യത്തെ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് 136 അടിയിലേക്കെത്താൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. അപ്പർ റൂൾ ലെവലിനോട്‌ അടുത്താൽ സ്പിൽ വേ ഷട്ടറുകൾ തുറക്കും.