പിണറായി വിജയന് ജനസംഘവുമായുള്ള ബന്ധം ആരും മറന്നിട്ടില്ലെന്ന് മുല്ലപ്പള്ളി

കെപിസിസി വർക്കിംഗ് പ്രസിഡൻറ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചു. ആയിരങ്ങൾ പങ്കെടുത്ത സ്വീകരണ യോഗങ്ങളാണ് കണ്ണുരിലും പിലാത്തറയിലും നടന്നത്. കണ്ണുരിലെ സ്വീകരണ പൊതുയോഗം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് ജനസംഘവുമായുള്ള ബന്ധം ആരും മറന്നിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ജില്ലാ അതിർത്തിയായ ഒളവറപ്പാലത്തിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും നേതാക്കളും ജാഥ നായകൻ കെ.സുധാകരനെ സ്വീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥ നായകനെ സ്വീകരണ കേന്ദ്രമായ പിലാത്തറയിലേക്ക് സ്വീകരിച്ചു. ആയിരകണക്കിന് ആളുകളാണ് പിലാത്തറയിലെ സ്വീകരണ പൊതുയോഗത്തിൽ പങ്കെടുത്തത്

തുടർന്ന് കണ്ണൂർ സ്റ്റേഡിയം കോർണറിലും ജാഥ നായകന് സ്വീകരണം നൽകി. കണ്ണൂരിൽ സ്റ്റേഡിയം കോർണ്ണിൽ ചേർന്ന സ്വീകരണ സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രി പിണറായിക്ക് ആർ എസ് എസുമായി ബന്ധമുണ്ടായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 1977 ൽ കാഷായ വസ്ത്രത്തിന്റെ പിൻബലത്തിലാണ് പിണറായി നിയമസഭയിൽ എത്തിയത്. ജനസംഘം അന്ന് പിണറായിക്ക് വേണ്ടി തമ്പടിച്ച് കൊണ്ട് പ്രവർത്തിച്ചു.

ഇതിന് പ്രത്യുപകരമായി ഉദുമയിൽ കെ ജി മാരാറെ വിജയിപ്പിക്കാൻ പിണറായി ശ്രമിച്ചതായും മുല്ലപ്പള്ളി പറഞ്ഞു. ആ ചരിത്രം ആരും മറന്നിട്ടില്ലെന്നുംമുല്ലപ്പളളി രാമചന്ദ്രൻ ഓർമ്മിച്ചു. അഴിക്കോട് തിരഞ്ഞെടുപ്പ് കേസ്സിൽ കെ എം ഷാജിയ്ക്ക് രാഷ്ട്രിയ പരമായും നിയമപരമായും എല്ലാ വിധ പിന്തുണയും നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു
കൊല കേസ് പ്രതിയായ ഡിവൈഎസ്പിയെ പിടികൂടാൻ കഴിയാത്ത പിണറായി വിജയന്റത്. കുറ്റകരമായ അനാസ്ഥയാണെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു

അധികാരം കിട്ടിയപ്പോൾ ബന്ധുവിന് ജോലി കൊടുത്ത മന്ത്രികെ.ടി ജലീൽ നടത്തിയത് അധികാര ദുർവിനിയോഗമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

എം എൽ എ മാരായ കെ.സി ജോസഫ്, സണ്ണി ജോസഫ് വിവിധ കെ പി സി സി ഭാരവാഹികളും, വിവിധ പോഷക സംഘടന നേതാക്കളും ഡിസിസി നേതാക്കളും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു

mullappally ramachandran
Comments (0)
Add Comment