ഉപതെരഞ്ഞെടുപ്പ് കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്കെതിരെയുള്ള വിധിയെഴുത്ത് ആണ് വരാൻപോകുന്ന 5 ഉപതെരഞ്ഞെടുപ്പുകൾ എന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി രാഷ്ട്രീയം പറയാതെ ഒഴിഞ്ഞുമാറുകയാണ്. യഥാർത്ഥ രാഷ്ട്രീയം പറയാൻ മുഖ്യമന്ത്രിയെ ക്ഷണിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൊച്ചിയിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ ദുർഭരണം ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിലയിരുത്തും. സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള വാഗ്ദാനങ്ങളൊന്നും പാലിക്കാത്തത് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ജനങ്ങൾക്കെതിരെ ക്രൂരമായ നയമാണ് ഈ സർക്കാർ സ്വീകരിക്കുന്നതെന്നും അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ സർക്കാരിന് കനത്ത തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഇന്നത്തെ സംസ്ഥാന സർക്കാർ പ്രാരംഭത്തിൽ തന്നെ അഴിമതിക്ക് തുടക്കമിട്ടത് സർക്കാരാണ്. കിഫ് ബിയിലും കിയാലിലും അടക്കം അഴിമതി. മുഖ്യമന്ത്രി പ്രതിയായ ലാവലിൻ കേസ് നീണ്ടു പോകുന്നതിൽ ഉത്കണ്ഠ ഉണ്ടെന്നും ഇത് സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ ഒത്തുകളി ആണെന്നും അദ്ദേഹം പറഞ്ഞു

യുഡിഎഫ് വ്യക്തമായ രാഷ്ട്രീയം ആണ് ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവയ്ക്കുന്നത് എന്നും വിശ്വാസ സംരക്ഷണത്തിന് കാര്യത്തിൽ ഇടതുപക്ഷവും ബിജെപിയും ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

Comments (0)
Add Comment