മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമം ; സർക്കാർ നീക്കം അംഗീകരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, October 2, 2020

 

തിരുവനന്തപുരം:  സെക്രട്ടേറിയറ്റിലെ തീപിടത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം വിലപ്പോകില്ല. മാധ്യമപ്രവർത്തകരെ അഹേളിക്കുന്ന പെരുമാറ്റം. കൊവിഡിന്‍റെ മറവില്‍ ഇത്തരം കരിനിയമങ്ങളുമായി സർക്കാർ മുന്നോട്ടുപോയാല്‍ ചെറുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.