കൊവിഡ് വ്യാപനം രൂക്ഷം; ജൂലൈ 31 വരെ സമരങ്ങള്‍ പാടില്ല : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, July 16, 2020

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലം കണക്കിലെടുത്തും കേരള ഹൈക്കോടതിയുടെ വിധി മാനിച്ച് കൊണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും തന്നെ ജൂലൈ 31 വരെ ഒരു പ്രത്യക്ഷ സമരപരിപാടികളും സംഘടിപ്പിക്കാന്‍ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. അത് ഓരോ പ്രവര്‍ത്തകനും ഉള്‍ക്കൊള്ളണം. രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥയെ എന്നും മാനിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും മുല്ലപ്പള്ളി പറഞ്ഞു.