സ്വപ്നയുടെ ശബ്ദരേഖയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണം ; ജനശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Thursday, November 19, 2020

 

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റേതെന്ന്  കരുതുന്ന ശബ്ദരേഖയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജയിൽ ഡിജിപിയുടെ അന്വേഷണ പ്രഖ്യാപനം പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ നാടകം ആണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.