ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകൾക്ക് രണ്ടു ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ഫാസിസത്തിന്‍റെ ഭീകരമുഖം പ്രകടമാക്കുന്നതെന്ന് കെ.പി.സി.സി.പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയെന്നാൽ ഒരു ജനതയുടെ വായ് മൂടിക്കെട്ടുകയെന്നാണ് അർത്ഥം. നിർഭയവും സ്വതന്ത്രവുമായ മാധ്യമ പ്രവർത്തനത്തെ വരുതിയിലാക്കാനുള്ള ശ്രമമാണ് ഈ മാധ്യമവിലക്ക്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ സ്വതന്ത്ര മാധ്യമപ്രവർത്തനം തകർക്കാനുള്ള ഏത് ശ്രമവും ചെറുത്ത് പരാജയപ്പെടുത്തണം. മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാൻ ജനങ്ങൾ തയ്യറാകണം. മാധ്യമവിലക്കിനെ കെ.പി.സി.സി. ശക്തമായി അപലപിക്കുന്നു. ഫാസിസത്തിന്റെ കടന്നു കയറ്റം അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.