പിണറായി മോദിയെ കാണുമ്പോൾ നട്ടെല്ല് നഷ്ടപ്പെടുന്ന നേതാവ് ; നേമം ഗുജറാത്ത് എന്ന പ്രസ്താവന അപകടകരം : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Tuesday, March 16, 2021

Mullapaplly-Ramachandran

 

തിരുവനന്തപുരം : മോദിയെ കാണുമ്പോൾ നട്ടെല്ല് നഷ്ടപ്പെടുന്ന നേതാവാണ് പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നേമം ഗുജറാത്ത് എന്ന ബിജെപി നേതാക്കളുടെ പ്രസ്താവന അപകടകരമാണ്. കുമ്മനത്തെ നേരിടാന്‍ സിപിഎം നിർത്തിയ സ്ഥാനാർഥി ദുർബലനാണെന്നും ഇത് സിപിഎം – ബിജെപി അന്തർധാരയുടെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് തിരുവനന്തപുരം നിയോജകമണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.