“മൂന്നര വർഷത്തെ പിണറായി ഭരണത്തിൽ 1000 കോടി രൂപയുടെ അഴിമതി” : സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Monday, December 2, 2019

സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മൂന്നര വർഷത്തെ പിണറായി ഭരണത്തിൽ 1000 കോടി രൂപയുടെ അഴിമതി നടന്നതായി മുല്ലപ്പള്ളി ആരോപിച്ചു. സഹകരണ മേഖലയെ കുഴിച്ച് മൂടി രൂപീകരിച്ച കേരളാബാങ്ക് പിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുമ്പോൾ മുഖ്യമന്ത്രിയുടെ ധൂർത്ത് തുടരുകയാണ്. ഡിസംബർ 20ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സിപിഎമ്മിന്‍റെ വാടക ഗുണ്ടകളെ വളർത്തിയെടുക്കുന്ന കേന്ദ്രമായി യൂണിവേഴ്‌സിറ്റി കോളേജ് മാറിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. എസ്എഫ്‌ഐ നേതാക്കൾക്ക് മയക്കു മരുന്ന് മാഫിയ ബന്ധമെന്നും വിമർശനം. പി.എസ്.സിയുടെയും സർവ്വകലാശാലകളുടെയും വിശ്വാസ്യത തകർന്നുവെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.