യൂണിടാക്‌ എംഡിയുടെ മൊഴിമാറ്റം ; സിപിഎമ്മിന്‍റെ കെട്ടുകഥ പൊളിഞ്ഞു: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, October 6, 2020

 

തിരുവനന്തപുരം :  യൂണിടാക്‌ എംഡിയുടെ മൊഴിമാറ്റത്തോടെ പ്രതിപക്ഷ നേതാവിനെ അപമാനിക്കാന്‍ സിപിഎം മെനഞ്ഞ കെട്ടുകഥ പൊളിഞ്ഞെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഐഫോണ്‍ കേസുമായി ബന്ധപ്പെട്ട്‌ വസ്‌തുതാ വിരുദ്ധ പ്രസ്‌താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിക്ക്‌ യൂണിടാക്‌ എം.ഡിയുടെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ എന്താണ്‌ പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയ സത്യസന്ധത ഉണ്ടെങ്കില്‍ ഐഫോണ്‍ ഏത്‌ ഉന്നത സിപിഎം നേതാവിന്‍റെ വീട്ടിലാണ്‌ ഉള്ളതെന്ന്‌ വെളിപ്പെടുത്താന്‍ പാര്‍ട്ടി സെക്രട്ടറി തയ്യാറാകണം. അതോടെ സംശയത്തിന്‍റെ പുകമറ പൂര്‍ണ്ണമായും മാറും. ഒരു ഫോണ്‍ കോള്‍ കൊണ്ട്‌ അത്‌ ആരുടെ പക്കലാണെന്ന്‌ പാര്‍ട്ടി സെക്രട്ടറിക്ക്‌ അറിയാവുന്നതയെയുള്ളൂവെന്നും മുല്ലപ്പള്ളി പരിഹസിച്ചു.