മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള വാക്പോര് കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത തകർത്തു : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Monday, November 30, 2020

മലപ്പുറം : മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള തർക്കം കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത തകർത്തെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണോ കെ.എസ്.എഫ്.ഇയിലെ പരിശോധനകൾ എന്ന് വ്യക്തമാക്കണം. ധനമന്ത്രി മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. അടുത്ത സർക്കാർ അധികാരത്തിൽ എത്തുമ്പോൾ ട്രഷറികൾ തുറക്കാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ടന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. മലപ്പുറം പ്രസ്സ് ക്ലബ്‌ സംഘടിപ്പിച്ച മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.