ലതിക സുഭാഷിന്‍റെ പ്രതിഷേധം നിർഭാഗ്യകരം ; ധർമ്മടത്ത് മികച്ച സ്ഥാനാർഥി വരും : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Monday, March 15, 2021

 

 

തിരുവനന്തപുരം :  ലതിക സുഭാഷിന്  സീറ്റ് നൽകാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. തലമുണ്ഡനം ചെയ്ത് നടത്തിയ പ്രതിഷേധം നിർഭാഗ്യകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ധർമ്മടത്ത് മികച്ച സ്ഥാനാർഥി തന്നെ മത്സരിക്കുമെന്നും തർക്കങ്ങളും പ്രശ്നങ്ങളും എല്ലാം പരിഹരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.