തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് റെക്കോർഡ് വിജയം ഉറപ്പെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Wednesday, November 11, 2020

സി.പി.എം.സംസ്ഥാന സെക്രട്ടറിയുടെ മകന്‍റെ മയക്കുമരുന്ന് കേസ് അട്ടിമറിക്കുവാൻ ഡൽഹിയിൽ ഗൂഡാലോചന നടക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിനെ ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചത് ഗൂഡാലോചനയുടെ ഭാഗമാണ്. കേസ് അട്ടിമറിക്കപ്പെട്ടാൽ പൂർണ്ണ ഉത്തരവാദിത്തം ബി.ജെ.പി.ക്കായിരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് റെക്കോർഡ് വിജയം ഉറപ്പാണ്. കോൺഗ്രസ്‌ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, കോൺഗ്രസ്‌ മുക്ത ഭാരതം നടപ്പിലാക്കാൻ ആണ് സി പി എം ഉൾപ്പടെ ശ്രമിക്കുന്നത്. ബീഹാറിലെ പരാജയം ഒരു പാഠമാണ്. ട്രംപിന് നേരിട്ട പതനം മോദിയെ കാത്തിരിക്കുന്നു എന്നും കെ.പി.സി.സി.പ്രസിഡൻ്റ് തൊടുപുഴയിൽ പറഞ്ഞു. ഈ നിർണായക കാലത്ത് കേരളത്തിൽ കോൺഗ്രസ്‌ തിരിച്ചു വരും എന്നും മുല്ലപ്പള്ളി പറഞ്ഞു.

ലഹരികടത്തു കേസിൽ ബിനീഷ് കോടിയേരിയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ട് സ്വർണ്ണ കള്ളക്കടത്തും, ലഹരികടത്ത് കേസും അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നു എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. കേസ് അട്ടിമറിക്കപ്പെട്ടാൽ ഉത്തരവാദിത്തം ബിജെപിക്ക് മാത്രമായിരിക്കും.