സംസ്ഥാന സർക്കാറിനെതിരെയുള്ള വിധിയെഴുത്തായിരിക്കണം ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടത് : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Tuesday, October 8, 2019

അക്രമരാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാറിനെതിരെയുള്ള വിധിയെഴുത്തായിരിക്കണം ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടത് എന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അഴിമതിയുടെ പര്യായമായി പിണറായി സർക്കാർ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചി വടുതലയിൽ നടന്ന യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.