ശശി തരൂർ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Monday, April 15, 2019

തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിന് നല്ലൊരു പാർട്ടി സംവിധാനവും ശക്തമായി പ്രവർത്തിക്കുന്ന അണികളുമുണ്ട്. ശശി തരൂർ മികച്ച പാർലമെന്‍റേറിയനാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി വർഗീയ ധ്രുവീകരണം നടത്തി വോട്ടു പിടിക്കാൻ ശ്രമിക്കുന്നു. സി പി ഐ സ്ഥാനാർത്ഥി സി ദിവാകരനെ വിജയിപ്പിക്കാൻ യാതൊരു ശ്രമവും സി പി എമ്മിന്‍റെ ഭാഗത്തു നിന്നുമില്ല. ദിവാകരനെ ബലിമൃഗമായാണ് സി പി എം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

https://youtu.be/eF4z4lR0XyE