പിണറായി വിജയനല്ല, പരാജിതന്‍

Jaihind News Bureau
Sunday, August 23, 2020

Mullapaplly-Ramachandran

 

ഒരു കൊലക്കേസിലെ പ്രതിയും സിബിഐ അന്വേഷിച്ച കേരളം കണ്ട ഏറ്റവും കുപ്രസിദ്ധമായ അഴിമതിക്കേസിലെ പ്രതിയുമാണ് ഇപ്പോള്‍ കേരളം ഭരിക്കുത്. കേരളം ഭരിച്ച മറ്റൊരു മുഖ്യമന്ത്രിക്കും ഇത്തരമൊരു പൂര്‍വകാല ചരിത്രമില്ല. എന്നാല്‍ അതിനേക്കാള്‍ വലിയ വര്‍ത്തമാനകാല ചരിത്രം സൃഷ്ടിക്കുകയാണ് ഇപ്പോള്‍ കേരളത്തിന്‍റെ  മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയും ഒത്താശയോടെയും രാജ്യം കണ്ട ഏറ്റവും വലിയ സ്വര്‍ണകള്ളക്കടത്ത് നടന്നിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നമുക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല. അതില്‍ ഹവാല ഇടപാടുണ്ട്, ഭീകരബന്ധങ്ങളുണ്ട്, അഴിമതിയുണ്ട്, എല്ലാ നടപടി ചട്ടങ്ങളുടെയും നഗ്നമായ ലംഘനമുണ്ട്. രാജ്യത്തിന്‍റെ ചരിത്രത്തില്‍ മറ്റൊരു മുഖ്യമന്ത്രിക്കും ഇത്രയും വലിയ വീഴ്ച സംഭവിച്ചിട്ടില്ല. പിണറായി ഇ് വിജയനല്ല, പരാജിതനാണ്.

കള്ളക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യം എല്ലാ കോടതികളും തുടര്‍ച്ചയായി തള്ളിക്കൊണ്ടിരിക്കുകയാണ്. എല്ലാ കോടതികളും ഐക്യകണ്‌ഠേന ചൂണ്ടിക്കാട്ടുന്നത് സ്വപ്നയുടെ ഉതതല ബന്ധങ്ങളാണ്. അധികാര ഇടനാഴികളില്‍ അവര്‍ക്കുള്ള സ്വാധീനമാണ്. ആരാണീ ഉന്നതന്‍ എന്നു മാത്രം പേരെടുത്തു പറഞ്ഞില്ല. അതിന് സമയമായില്ലായിരിക്കാം. എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ മനസില്‍ ആ ഉന്നതന്റെ പേരുണ്ട്. ഏതു കൊച്ചുകുട്ടിയോട് ചോദിച്ചാലും അവര്‍ ഈ
പേര് ഉറക്കെ വിളിച്ചുപറയും.

പച്ചക്കള്ളം

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞതെല്ലാം പച്ചക്കള്ളമായിരുന്നു എന്ന വസ്തുത കേരളം ഞെട്ടലോടെ തിരിച്ചറിയുകയാണ്. മറ്റ് ആക്ഷേപങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും കള്ളം പറയുന്ന മുഖ്യമന്ത്രിമാരാരും കേരളം ഭരിച്ചിട്ടില്ല. എത്രയെത്ര നട്ടാല്‍ കുരുക്കാത്ത നുണകളാണ് നമ്മുടെ മുഖ്യന്‍ തട്ടിവിട്ടത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ യുഎഇയിലെ റെഡ് ക്രസന്‍റ് വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്ലാറ്റ് സമുച്ചയവുമായി സര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്നാണല്ലോ അദ്ദേഹം പച്ചയ്ക്ക് പറഞ്ഞത്. എന്നാല്‍ യൂണിടാക് കമ്പനി 4.25 കോടി രൂപ കമ്മീഷന്‍ കൊടുത്തു നേടിയെടുത്ത ഈ കരാര്‍ സര്‍ക്കാരിന്‍റെ പൂര്‍ണ അറിവോടെയാണ് നടപ്പാക്കുതെന്നു വ്യക്തമാകുന്ന രേഖകളാണ് പുറത്തുവന്നത്.

റെഡ് ക്രസന്‍റ് ജനറല്‍ സെക്രട്ടറിക്ക് ലൈഫ് മിഷന്‍ സിഇഒ യുവി ജോസ് അയച്ച കത്തിലാണ് ഇക്കാര്യമുള്ളത്. യൂണിടാക് നല്‍കിയ രൂപരേഖ വിശദമായി പരിശോധിച്ചുവെും നിര്‍മാണ നടപടികളുമായി മുന്നോട്ടുപോകാമെന്നും എല്ലാ അനുമതികളും ലൈഫ് മിഷന്‍ നേടിത്തരാം എന്നുമാണ് സിഇഒയുടെ കത്തിലുള്ളത്. 20 കോടി രൂപയാണ് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ റെഡ്ക്രസന്‍റ് വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 2019 ജൂലൈ 11ന് അവരുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവച്ചു. ഇതില്‍ സംസ്ഥാന സര്‍ക്കാരാണ് രണ്ടാം കക്ഷിന്ന് വ്യക്തമായി പറയുന്നുണ്ട്. കേരളത്തില്‍ നടപ്പാക്കേണ്ട ഒരു പദ്ധതിയുടെ ധാരാണാപത്രം തയാറാക്കിയത് യുഎഇയിലെ റെഡ്ക്രസന്‍റും!

അതിന്റെ തൊട്ടുതലേന്നാണ് തദ്ദേശ വകുപ്പിലേക്കും നിയമവകുപ്പിലേക്കും ഫയല്‍ പറന്നിറങ്ങി തടസങ്ങളെല്ലാം തട്ടിമാറ്റി അനുവാദം ഒപ്പിച്ചെടുത്തത്. ഈ സര്‍ക്കാരിന്‍റെ നാലേകാല്‍ വര്‍ഷത്തിനിടയ്ക്ക് ഇത്രയും വേഗത്തില്‍ മറ്റൊരു ഫയല്‍ സഞ്ചരിച്ചിട്ടില്ല. ഏതെങ്കിലും ഒരു മുഖ്യമന്ത്രി വിശദാംശങ്ങളറിയാതെ വിദേശരാജ്യത്തെ സ്ഥാപനവുമായി ധാരണാപത്രം ഒപ്പിടുമോ? തദ്ദേശ സ്വയം ഭരണ വകുപ്പ്, നിയമവകുപ്പ്, ധനവകുപ്പ് എന്നീ മന്ത്രിമാരും ഈ ഇടപാടില്‍ പങ്കാളികളാണ്. ഇതൊരു കൂട്ടുകൃഷിയാണെന്നു വ്യക്തം. അന്വേഷണസംഘം ഇവരെയും ചോദ്യം ചെയ്യാനാണു സാധ്യത.

നേരിട്ടുള്ള പദ്ധതി

കേരളത്തില്‍ വീടില്ലാത്തവര്‍ക്കായി റെഡ്ക്രസന്‍റ് വാഗ്ദാനം ചെയ്ത 20 കോടിയില്‍ നിന്ന് 4.25 കോടി രൂപ അടിച്ചുമാറ്റിയെന്നും നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി ശരവേഗത്തിലാണു നടപ്പാക്കിയതെന്നും വ്യക്തമായപ്പോഴാണ് സര്‍ക്കാരൊന്നും അറിഞ്ഞില്ലെന്നും യൂണിടാക്കുമായുള്ള എല്ലാ ഇടപാടുകളും റെഡ്ക്രസന്റിനാണെന്നും പറഞ്ഞ് മുഖ്യമന്ത്രി തടിയൂരാന്‍ ശ്രമിച്ചത്. സംസ്ഥാന സര്‍ക്കാര്‍ രണ്ടാം കക്ഷിയായ, യൂണിടാക്കിന്‍റെ രൂപരേഖ അംഗീകരിച്ച് ലൈഫ് മിഷന്‍ നടപ്പാക്കിയ പദ്ധതിയിലെ അഴിമതിയെക്കുറിച്ച് ചോദിച്ചപ്പോള്‍, അതൊക്കെ റെഡ്ക്രസന്‍റിനോട് ചോദിച്ചാല്‍ മതി എന്നാണ് ധിക്കാരത്തോടെ മറുപടി പറഞ്ഞത്.

മുഖ്യമന്ത്രിയുടെ നാലു അഭിമാന പദ്ധതികളിലൊാണ് ലൈഫ് മിഷന്‍. മുഖ്യമന്ത്രി ചെയര്‍മാനായി നേരിട്ടുള്ള നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് ഇതു നടപ്പാക്കുന്നത്. എല്ലാവരും കരുതിയത് ഇടപാടില്‍ ഒരു കോടി രൂപയാണ് കമ്മീഷന്‍ എന്നാണ്. എാല്‍ പാര്‍ട്ടി ചാനലാണ് ഇതില്‍ 4.25 കോടി രൂപയുടെ കമ്മീഷനുണ്ടെ് സ്ഥലകാലങ്ങളൊക്കെ അടയാളപ്പെടുത്തി വെളിപ്പെടുത്തിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത ധനമന്ത്രി ഡോ. തോമസ് ഐസക് ഇതേക്കുറിച്ച് തനിക്കും നേരത്തെ അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്‍റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ചാനല്‍ സര്‍ക്കാരിനിട്ടു കൊടുത്ത ഒന്നൊന്നരപ്പണിയായിപ്പോയി ഇത്.

സ്വപ്നയെ അറിയില്ല

സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ പിറകില്‍ നില്‍കുന്ന ദൃശ്യം ഒരു ചാനല്‍ ആദ്യം സംപ്രേക്ഷണം ചെയ്തപ്പോള്‍ മുഖ്യമന്ത്രി ആറു മണിക്കു നടത്തുന്ന പരസ്യവിചാരണ പരിപാടിയില്‍ പൊട്ടിത്തെറിച്ചിരുന്നു. ചാനലിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നൊക്കെ വീമ്പിളക്കി. സ്വപ്നയെ അറിയുക പോലും  ഇല്ലെന്ന മട്ടിലായിരുന്നു പ്രതികരണം. പക്ഷേ ഒന്നിനു പിറകെ ഒന്നായി കൂടുതല്‍ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവപ്പോള്‍ നടപടിയുമായി മുന്നോട്ടുപോയില്ല. സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും നിത്യസന്ദര്‍ശകയായിരുന്നു എതിന്‍റെ നിര്‍ണായക തെളിവുകളാണ് പുറത്തുവരുത്.

മുഖ്യമന്ത്രിയുടെ സംഘം പ്രളയഫണ്ട് സമാഹരണത്തിനായി യുഎഇ സന്ദര്‍ശിപ്പോള്‍ സ്വപ്ന സുരേഷ് അക്കൂട്ടത്തില്‍ ഇല്ലായിരുന്നെന്ന് മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി എത്തുന്നതിനു മുമ്പു തന്നെ സ്വപ്ന സുരേഷും ശിവശങ്കറും യുഎഇയില്‍ എത്തിയിരുന്നു. അവര്‍ തമ്മില്‍ അവിടെ ഒന്നിലധികം തവണ കൂടിക്കാഴ്ച നടത്തി. മടങ്ങിവന്നതും ഒന്നിച്ച്. സ്വപ്ന സുരേഷ് സര്‍ക്കാരിന്‍റെ ഔദ്യോഗിക ടീമിന്‍റെ ഭാഗമായിരുന്നിട്ടും മുഖ്യമന്ത്രി അതു നിഷേധിക്കുകയാണ്. ഷാര്‍ജ ഷെയ്ഖിനു നല്‍കിയ സ്വീകരണം, ലോകകേരള സഭ തുടങ്ങി മുഖ്യമന്ത്രി പങ്കെടുത്ത നിരവധി സര്‍ക്കാര്‍ പരിപാടികളില്‍ നിത്യസാന്നിധ്യമായിരുന്നു സ്വപ്ന.

നിയമനവും അറിഞ്ഞില്ല

മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പില്‍ ബഹിരാകാശ ഗവേഷണത്തിനുള്ള സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയെ പ്രോജക്ട് മാനേജരായി നിയമിച്ചത് താന്‍ അറിഞ്ഞതേയില്ല എന്നാണ് മുഖ്യമന്ത്രി നിരത്തിയ മറ്റൊരു കള്ളം. അതിന് അദ്ദേഹം നിരവധി പേരെ കൂട്ടുപിടിക്കുകയും ചെയ്തു. കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്, വിഷന്‍ ടെക്‌നോളജി എന്നിവയിലൂടെയാണ് സ്വപ്ന നിയമിതയായത്. യഥാര്‍ത്ഥത്തില്‍ ഇഷ്ടക്കാരെ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് നിയമിക്കാനുള്ള റിവേഴ്‌സ് റഫറലിലൂടെയായിരുന്നു അവരുടെ നിയമനം.

മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ താത്പര്യം സംരക്ഷിക്കാന്‍ ഈ ഏജന്‍സികളെ വിദഗ്ധമായി ഉപയോഗിക്കുകയാണു ചെയ്തത്. അതിന് സര്‍ക്കാര്‍ വലിയ വിലയും കൊടുത്തു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് 2.7 ലക്ഷം രൂപയും വിഷന്‍ ടെക്‌നോളജിക്ക് 1.4 ലക്ഷം രൂപയും സ്വപ്നയ്ക്ക് 1.12 ലക്ഷം രൂപയുമാണ് പ്രതിമാസം നല്‍കിയിരുന്നത്. പത്താംക്ലാസുപോലും പാസാകാത്ത, വ്യാജബിരുദം ഹാജരാക്കിയ, നിരവധി കേസുകളില്‍ പ്രതിയായ സ്വപ്നയെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള വകുപ്പില്‍ നേരിട്ട് നിയമിക്കണമെങ്കില്‍ അത് മുഖ്യമന്ത്രി അറിയാതെ നടക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? ഏതോ ഒരു ഏജന്‍സിയാണ് അവരെ നിയമിച്ചത് എു പറഞ്ഞ് കൈമലര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്.

മൂക്കറ്റം മുങ്ങി ജലീല്‍

മുഖ്യമന്ത്രി കഴിഞ്ഞാല്‍ സ്വര്‍ണക്കടത്തു കേസില്‍ മൂക്കറ്റം മുങ്ങിനില്‍ക്കുന്നത് മന്ത്രി കെടി ജലീലാണ്. എവിടെ വിവാദമുണ്ടോ അവിടെ ജലീലുണ്ട് എതാണ് അവസ്ഥ. എവിടെ നിയമ ലംഘനമുണ്ടോ അവിടെയും ജലീലുണ്ട്. എല്ലാ നയതന്ത്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് യുഎഇ കോസുലുമായി നിരന്തരം ബന്ധപ്പെടുകയും അവരില്‍ നിന്ന് 32 പെട്ടികള്‍ സ്വീകരിക്കുകയും അവ സര്‍ക്കാര്‍ വാഹനത്തില്‍ മലപ്പുറത്തും ബംഗളൂരുമൊക്കെ കൊണ്ടുപോകുകയും ചെയ്തത് നിയമലംഘനങ്ങളുടെ ഘോഷയാത്രയിലൂടെയാണ്. സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുടെ അനുമതി ഇല്ലാതെയാണ് ഈ പെട്ടികള്‍ കൊണ്ടുപോയിട്ടുള്ളത്. പെട്ടിയില്‍ എന്താണെന്ന് ഇനിയും വ്യക്തമല്ല.

എന്നാല്‍, അതു ജലീല്‍ വിശദീകരിച്ചിട്ടുണ്ട് അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഇതാണോ ഒരു മുഖ്യമന്ത്രി തന്‍റെ സഹപ്രവര്‍ത്തകനെക്കുറിച്ച് പറയേണ്ടത്? ജനങ്ങളോട് ഇങ്ങനെയൊക്കെ പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാം. എന്നാല്‍, മുഖ്യമന്ത്രിക്കും ജലീലിനും ഇക്കാര്യങ്ങളൊക്കെ കിളിപറയും പോലെ അന്വേഷണ ഏജന്‍സികളുടെ മുില്‍ എണ്ണിയെണ്ണിപറയേണ്ടി വരും. പക്ഷേ, അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രവും നിര്‍ഭയവുമായി മുന്നോട്ടു പോകാനുള്ള സാഹചര്യം ഉറപ്പുവരുത്തണം.

ജനവിശ്വാസം

സ്പീക്കര്‍ക്കെതിരെ യുഡിഎഫ് ഉയര്‍ത്തിയ അവിശ്വാസം സാങ്കേതിക കാര്യങ്ങള്‍ ഉയര്‍ത്തി തള്ളിക്കളയാനാണ് നീക്കം. അധികാരത്തിന്‍റെ  തണലിരുന്ന് അദ്ദേഹത്തിന് അതു സാധിക്കുമായിരിക്കും. പക്ഷേ, സമൂഹത്തിന് ഈ സ്പീക്കറിലുള്ള വിശ്വാസം നഷ്ടമായി. സോളാര്‍ സമരകാലത്ത് എംഎല്‍എ ആയിരുന്നു പി. ശ്രീരാമകൃഷ്ണന്‍  എ ന്നവാദം ഉയര്‍ത്തിയിരുന്നു. തന്‍റെ  സഹപ്രവര്‍ത്തകരോ കീഴ്ജീവനക്കാരോ ചെയ്യുന്ന പ്രവൃത്തിയുടെ ഉത്തരവാദിത്വം മേലധികാരിക്ക് കൂടി ഉണ്ട് എന്നാണിതിന്‍റെ അര്‍ത്ഥം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ രണ്ട് ക്ലര്‍ക്കുമാര്‍ക്ക് പറ്റിയ പാളിച്ചകളുടെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെു സ്ഥാപിക്കാന്‍ അന്ന് അദ്ദേഹം ഉയര്‍ത്തിയ വാദമായിരുന്നു ഇത്.

ഈ വാദം ഇപ്പോള്‍ മുഖവിലയ്ക്ക് എടുത്താല്‍ കാര്യങ്ങള്‍ എവിടെച്ചെന്ന് നില്‍ക്കുമെന്ന് പ്രവചനാതീതം. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ജലീല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉതന്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ഉന്നതരായ ചില സിപിഎം നേതാക്കള്‍ തുടങ്ങിയവരൊക്കെ അന്വേഷണപരിധിയിലാണ്. ഇവിടെ  പോലും വേണ്ട. കാരണം, മേലധികാരികള്‍ തന്നെ കുറ്റക്കാരനാണ്. കള്ളങ്ങള്‍ വിളിച്ചുപറഞ്ഞു മാത്രമാണ് അദ്ദേഹം രക്ഷാകവചം തീര്‍ക്കുന്നത്. അതിന് അധികം ആയുസ് കാണില്ല.

കള്ളക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യം എല്ലാ കോടതികളും തുടര്‍ച്ചയായി തള്ളിക്കൊണ്ടിരിക്കുകയാണ്. എല്ലാ കോടതികളും ഐക്യകണ്‌ഠേന ചൂണ്ടിക്കാട്ടുന്നത് സ്വപ്നയുടെ ഉതതല ബന്ധങ്ങളാണ്. അധികാര ഇടനാഴികളില്‍ അവര്‍ക്കുള്ള സ്വാധീനമാണ്. ആരാണീ ഉന്നതന്‍ എന്നു മാത്രം പേരെടുത്തു പറഞ്ഞില്ല. അതിന് സമയമായില്ലായിരിക്കാം. എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ മനസില്‍ ആ ഉന്നതന്റെ പേരുണ്ട്. ഏതു കൊച്ചുകുട്ടിയോട് ചോദിച്ചാലും അവര്‍ ഈ
പേര് ഉറക്കെ വിളിച്ചുപറയും.