മുഖ്യമന്ത്രിയുടെ മഞ്ചേശ്വരത്തെ പ്രതികരണം വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നത്: മുല്ലപ്പള്ളി

വട്ടിയൂർക്കാവ്: മുഖ്യമന്ത്രിയുടെ മഞ്ചേശ്വരത്തെ പ്രതികരണം വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിക്ക് പറയാൻ എന്ത് രാഷട്രീയമാണുള്ളത്. വ്യക്തമായ രാഷ്ട്രീയം സംസാരിക്കാൻ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു.ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും അഭിപ്രായം തമ്മിൽ വൈജാത്യമുണ്ട്. ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന അഞ്ച് ഇടതു മുന്നണി സ്ഥാനാർത്ഥികൾക്കും ശബരിമല വിഷയത്തിൽ ഒരു ഏകീകൃത അഭിപ്രായമുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു. വ്യക്തമായ രാഷ്ട്രീയം സംസാരിക്കാൻ യു.ഡി.എഫ് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. ഈ ഉപതെരഞ്ഞെടുപ്പിൽ മുറിവേറ്റ യുവജനങ്ങൾ സർക്കാരിനെതിരെ വിധി എഴുതുമെന്നും മുല്ലപ്പള്ളി പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ . മോഹൻകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

Comments (0)
Add Comment