കേരളം ഭരിക്കുന്നത് കൊള്ളസംഘം ; കേന്ദ്ര ഏജന്‍സികളുടെ തലസ്ഥാനമായി കേരളം മാറി: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Saturday, September 26, 2020

 

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് കൊള്ളസംഘമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര ഏജന്‍സികളുടെ തലസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.  റോയുടെ ഉദ്യോഗസ്ഥരടക്കം തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നതായാണ് വിവരം. കേരളം എല്ലാ അർത്ഥത്തിലും കുറ്റവാളികളുടെ തലസ്ഥാനമായി മാറി. മുഖ്യമന്ത്രിയും മന്ത്രിമാരും ജീർണതയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം മുഖ്യമന്ത്രിയിലേക്കും സെക്രട്ടേറിയറ്റിലേക്കും എത്തുമെന്ന് മനസ്സിലാക്കിയാണ് സുപ്രധാന ഫയലുകള്‍ ആരുമറിയാതെ കടത്താനുള്ള ശ്രമം വിജിലന്‍സ് നടത്തിയത്. എത്രയും വേഗം അധികാരത്തില്‍ നിന്നൊഴിയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.