കാർഷിക മേഖല അദാനിയുടെ കൈകളിലേക്ക് ; കരിനിയമത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരും: മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Saturday, September 26, 2020

 

തിരുവനന്തപുരം: കർഷക വിരുദ്ധ കരിനിയമത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കർഷക വിരുദ്ധ ബില്ലിനെതിരെ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലിനെതിരെ 28ന് ഗവർണർക്ക് ഭീമഹർജി നൽകുമെന്നും കെപിസിസി അധ്യക്ഷൻ തിരുവനന്തപുരത്ത് പറഞ്ഞു. അദാനിയുടെ കൈകളിലേക്കാണ് കാർഷിക മേഖല പോകുന്നതെന്നും രാജ്യത്തെ കാർഷിക മേഖല കുത്തകകൾക്ക് തീറെഴുതി നൽകില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെപിസിസി ജനറൽ സെക്രട്ടറിമാരായ പാലോട് രവി, മണക്കാട് സുരേഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് ശബരീനാഥൻ എം.എൽ.എ തുടങ്ങിയവരും പങ്കെടുത്തു.

https://www.facebook.com/JaihindNewsChannel/videos/3381396628615077