തിരുവനന്തപുരം : തൃശ്ശൂർ പൂരം നിലവിലെ സാഹചര്യത്തിൽ നടത്തണോ എന്ന് സർക്കാരും സംഘാടകരും ആലോചിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിഷയത്തിൽ അവധാനതയോടുള്ള തീരുമാനം വേണം. ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം പൊതുജനങ്ങളെ ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ആലോചന. ചുരുക്കം സംഘാടകരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുക്കും. ദൃശ്യ, നവമാധ്യമങ്ങളിലൂടെ പൂരം തത്സമയം കാണാൻ അവസരമൊരുക്കും. ദേവസ്വവുമായി സർക്കാർ പ്രതിനിധികൾ ചർച്ച തുടരുന്നു. വൈകിട്ട് ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.