നെഞ്ചകം പിളര്‍ക്കുന്ന കാഴ്ചയില്‍ മുല്ലപ്പള്ളിയും പൊട്ടിക്കരഞ്ഞു..

Jaihind Webdesk
Monday, February 18, 2019

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിന്‍റെ വസതി സന്ദർശിച്ച കെപിസിസി അധ്യക്ഷനും ദുഖം നിയന്ത്രിക്കാനായില്ല. നെഞ്ചകം പിളര്‍ക്കുന്ന കാഴ്ചയായിരുന്നു അത്. സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ ശരത് ലാലിന്‍റെ പെരിയയിലെ വസതി സന്ദര്‍ശിച്ചപ്പോള്‍ കുടുംബാംഗങ്ങളുടെ സങ്കട കടലിന് മുന്നില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. മുല്ലപ്പള്ളിയും പൊട്ടിക്കരഞ്ഞതോടെ അവിടെ കൂടി നിന്നവര്‍ക്കും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.