കൊവിഡ് കാലത്ത് നടന്നത് 1300 കോടിയുടെ അഴിമതി, എല്ലാത്തിന്‍റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രി: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, February 25, 2024

 

കോഴിക്കോട്: മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ വീണ്ടും അഴിമതി ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൊവിഡ് കാലത്ത് 1300 കോടിയുടെ അഴിമതിയാണ് നടന്നത്. എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണ്. ഈ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് അഡ്വ. ശങ്കരൻ അനുസ്മരണ വേദിയിൽ ആയിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം.