ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രി ; സംസ്ഥാനം നേരിടുന്ന ദുരന്തത്തിന് ഉത്തരവാദി സര്‍ക്കാർ : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, March 28, 2021

കോഴിക്കോട് : ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രിയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനം നേരിടുന്ന ദുരന്തത്തിന് ഉത്തരവാദി സര്‍ക്കാരാണ്. ഉറപ്പുകള്‍ പറയുകയല്ല ഉറപ്പുകള്‍ നടപ്പാക്കുകയാണ് യു.ഡി.എഫ് ചെയ്തതെന്നും അദ്ദേഹം വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്യന്‍റെ ചട്ടിയിൽ നിന്നും ആഹാരം വാരുകയാണ് സർക്കാർ. തൊഴിലാളി വർഗ്ഗത്തിന്‍റെ പേരിൽ അധികാരത്തിൽ വന്നിട്ട് മുതലാളിത്ത സ്വഭാവമാണ് സർക്കാർ പ്രകടിപ്പിക്കുന്നത്. പ്രധാനമന്ത്രിക്ക് പോലും ഇല്ലാത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക്. പാവപെട്ടവന്‍റെ പണം കൊണ്ടാണ് കോടികൾ മുടക്കി സർക്കാർ പരസ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.