തെരഞ്ഞെടുപ്പിൽ സി പി എം – ബി ജെ പി രഹസ്യധാരണയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Thursday, December 10, 2020

കണ്ണൂരിലെ യുഡിഎഫ് പ്രവർത്തകർക്ക് ആവേശമായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. തെരഞ്ഞെടുപ്പിൽ സിപിഎം – ബിജെപി രഹസ്യധാരണയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്.
തലശ്ശേരിയിൽ നിന്നാരംഭിച്ച കെപിസിസി പ്രസിഡന്‍റിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം കണ്ണൂരിലാണ് സമാപിച്ചത്.

തലശ്ശേരി സൗത്ത് , അഞ്ചരക്കണ്ടി പാളയത്തും, കീഴ്പ്പള്ളിയിലും ശ്രീകണ്ഠാപുരം അലക്സ് നഗറിലെയും യുഡിഎഫ് പ്രചാരണ യോഗങ്ങളിൽ കെപിസിസി പ്രസിഡന്‍റ് പങ്കെടുത്തു. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന സ്ഥാനാർത്ഥി കുടുംബ സംഗമത്തിലും പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്. വിവിധ ഇടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത്.

കണ്ണൂരിൽ ഉൾപ്പടെ യുഡിഎഫ് വൻ വിജയം നേടും. തെരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം രഹസ്യധാരണയെന്നും കെപിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. വിവിധ ഇടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ ഡി സി സിപ്രസിഡന്‍റ് സതീശൻ പാച്ചേനി, വിവിധ എം എൽ എ മാരും, കെ പി സി സി ഭാരവാഹികളും പങ്കെടുത്തു.