യു.ഡി.എഫിന്റെ വികസന നേട്ടങ്ങളുടെ പിതൃത്വം ഇടതുസര്‍ക്കാര്‍ ഏറ്റെടുക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

Sunday, December 9, 2018

Mullappally-Ramachandran

വികസനം ഒന്നും അവകാശപ്പെടാനില്ലാത്ത ഇടതുമുന്നണി യു.ഡി.എഫിന്റെ വികസന നേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍ വിമാന തവണ ഉദ്ഘാടനം നേരത്തെ നടന്നതാണ്. ഇപ്പോള്‍ നടക്കുന്നത് കോടികള്‍ മുടക്കിയുള്ള മാമാങ്കമാണ്.

വരുന്ന തിരഞ്ഞെടുപ്പില്‍ ജയസാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സുരേന്ദ്രനെ പ്രദര്‍ശന വസ്തുവാക്കി മഹത്വവല്‍ക്കരിക്കുന്നതില്‍ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.