ലോക്‌സഭാ തിരഞ്ഞെടുപ്പ്; സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്, മുകുള്‍ വാസ്‌നിക് അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചു

Jaihind Webdesk
Tuesday, December 19, 2023

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ കക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ അടക്കം നടത്തുന്നതിന് കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് കണ്‍വീനറായ കമ്മിറ്റിയില്‍ അശോക് ഗലോട്ട്, ഭൂപേഷ് ബാഗല്‍, സല്‍മാന്‍ ഖുര്‍ഷിദ്, മോഹന്‍ പ്രകാശ് എന്നീ മുതിര്‍ന്ന നേതാക്കള്‍ അംഗങ്ങളായിരിക്കും. ഈ അഞ്ചംഗ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും രാജ്യത്തെ വിവിധ കക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തുകയെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു.