മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പോലീസ് ലാത്തിച്ചാർജില്‍ നിരവധി പ്രവർത്തകർക്ക് പരുക്ക്

Saturday, August 31, 2024

 

കൊല്ലം: ലൈംഗിക പീഡന കേസില്‍ എം. മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. പോലീസ് ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും പരുക്കേറ്റു. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമുയർത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തുകയായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് കൗശിക്ക് എം. ദാസിന് തലയ്ക്ക് പരുക്കേറ്റു. നിരവധി മാധ്യമപ്രവർത്തകർക്കും പോലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റു. പ്രതിഷേധമുയർത്തിയ പ്രവർത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലി. പോലീസ് മർദ്ദനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.