‘മുകേഷ് രാജിവെയ്ക്കണം’; സംസ്ഥാനത്ത് പ്രതിഷേധവുമായി യൂത്ത്, മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്

Jaihind Webdesk
Thursday, August 29, 2024

 

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ച് മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസും. മുകേഷിന്‍റെ കുമാരപുരത്തെ വസതിയിലേക്ക് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് ശക്തമായ പ്രതിഷേധം ഉയർത്തി. പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ലൈംഗിക ആരോപണ വിധേയനായ മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം നിലപാടിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം അലയടിക്കുകയാണ്