മുകേഷ് രാജിവെക്കണം, എംഎല്‍എ സ്ഥാനത്തു നിന്ന് മാറ്റിനിർത്തി സർക്കാർ അന്വേഷിക്കണം; ആനി രാജ

Jaihind Webdesk
Tuesday, August 27, 2024

 

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. സ്ഥാനങ്ങളിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. അല്ലെങ്കിൽ അന്വേഷണം സത്യസന്ധമാണോ എന്നു പൊതുജനങ്ങൾ സംശയിക്കും. അത്തരം സംശയങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷണം നടത്തണം. സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയിലെ കൂട്ടരാജി അനിവാര്യമായിരുന്നുവെന്നും സിനിമാ മേഖലയിലെ സമഗ്രമാറ്റത്തിന് ഇത് കാരണമായേക്കുമെന്നും ആനി രാജ പറഞ്ഞു.