മുകേഷ് എംഎൽഎ സ്ഥാനം രാജിവെയ്ക്കണം; സ്ത്രീകൾ സിനിമാ മേഖലയിൽ സുരക്ഷിതരല്ല, കെ. മുരളീധരന്‍

Tuesday, August 27, 2024

 

മലപ്പുറം: ചലച്ചിത്ര മേഖലയിലെ നിരവധി സ്ത്രീകള്‍ ലൈംഗീക ആരോപണങ്ങളുമായി മുന്നോട്ട് വന്ന സാഹചര്യത്തില്‍ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെ. മുരളീധരന്‍. ഒരിടത്ത് കൂടി ഉപതിരഞ്ഞെടുപ്പ് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാനെ മന്ത്രി സഭയിൽ നിന്നും ഉടൻ പുറത്താക്കിയില്ലെങ്കിൽ പിണറായിയെയും കൊണ്ടേ പോകൂ. വേട്ടക്കാർ ആരെന്ന് ജനം അറിയട്ടെ. ലോയേഴ്‌സ് കോൺഗ്രസ്‌ നേതാവ് വി.എസ്. ചന്ദ്രശേഖരന് എതിരെയും നടപടി വേണം. ഉടൻതന്നെ അതുണ്ടാകും. വേട്ടക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുകേഷിന്‍റെ വിഷയത്തില്‍ വാതിലിൽ മുട്ടിയവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതിനേക്കാൾ മുട്ടാത്തവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലതെന്നും അതാവുമ്പോൾ ഒരു പേജിൽ ഒതുങ്ങുമെന്നും കെ. മുരളീധരന്‍ പരിഹസിച്ചു. അതേസമയം സ്ത്രീകൾ സിനിമാ മേഖലയിൽ സുരക്ഷിതരല്ല. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ചലച്ചിത്ര അക്കാദമി, അമ്മ ഭാരവാഹി സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ വരുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.