മുഹമ്മദ്ദ് ആരിഫ് ഖാൻ കേരള ഗവർണറായി അധികാരമേറ്റു

ഐക്യ കേരളത്തിന്‍റെ 22-മത് ഗവർണറായി മുഹമ്മദ്ദ് ആരിഫ് ഖാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 11 ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തിന്റെ മാതൃഭാഷയായ മലയാളത്തിലാണ് ഗവർണർ സത്യപ്രതിജ്ഞ ചെയ്തതെന്നതും പ്രത്യേകതയായി.

മുഹമ്മദ് അരീഫ് ഖാനെ ഗവർണായി നിയമിച്ചു കൊണ്ടുള്ള പ്രസിഡന്‍റ് രാം നാഥ് കോവിന്ദിന്‍റെ ഉത്തരവ് ചീഫ് സെക്രട്ടറി ടോം ജോസ് വായിച്ചതോടെയാണ് പ്രൗഡഗംഭീരമായ സദസിനു മുന്നിൽ ചടങ്ങുകൾക്ക് ആരംഭമായത്.

തുടർന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയി സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം മലയാളത്തിലും തുടർന്ന് ഇംഗ്ലീഷിലും പ്രതിജ്ഞാ വാചകം ചൊല്ലിയ ഗവർണർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിമാർ എന്നിവർക്ക് പുറമേ ഗവർണറുടെ പത്‌നി രേഷ്മ ആരിഫ് ഖാൻ, മക്കളായ മുസ്തഫ, കബീർ കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ ഗവർണറെ അനുമോദിച്ചു.

Kerala GovernorMuhammed Arifkhan
Comments (0)
Add Comment