കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ ഗുരുതരാവസ്ഥയില്‍. ഹൃദയസ്തംഭനമുണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസ്, എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരി തുടങ്ങിയവര്‍ ആശുപ്രതിയിലെത്തി എംടിയെ കണ്ടു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മുഹമ്മദ് റിയാസ് പറഞ്ഞു.